പോളച്ചിറയുടെ നേരറിവുകള്‍ തേടി പരിസ്ഥിതി ദിനത്തില്‍ മഴ നടത്തം
ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ പോളച്ചിറയെ കണ്ടറിയാന്‍ മഴ നടത്തം സംഘടിപ്പിച്ചു. തുമ്പമന്‍ നോര്‍ത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ചെന്നീര്‍ക്കര SNDP ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തുമ്പമന്‍ MGM ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പന്തളം NSS ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ എന്‍ എസ് എസ് വോളണ്ടിയര്‍ മാരാണ് മഴ നടത്തം നടത്തിയത്. ഉളനാട് സാംസകാരിക സമിതി, കുടുംബശ്രീ പ്രവര്‍ത്തകരും നടത്തത്തില്‍ പങ്കു ചേര്‍ന്നു.



