Monday, 5 June 2017

പോളച്ചിറയ്ക്കായ് മഴ നടത്തം

പോളച്ചിറയുടെ നേരറിവുകള്‍ തേടി പരിസ്ഥിതി ദിനത്തില്‍ മഴ നടത്തം 




ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ പോളച്ചിറയെ കണ്ടറിയാന്‍ മഴ നടത്തം സംഘടിപ്പിച്ചു. തുമ്പമന്‍ നോര്‍ത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ചെന്നീര്‍ക്കര SNDP ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തുമ്പമന്‍ MGM ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പന്തളം NSS ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ എന്‍ എസ് എസ് വോളണ്ടിയര്‍ മാരാണ് മഴ നടത്തം നടത്തിയത്. ഉളനാട് സാംസകാരിക സമിതി, കുടുംബശ്രീ പ്രവര്‍ത്തകരും നടത്തത്തില്‍ പങ്കു ചേര്‍ന്നു.

Saturday, 18 February 2017

പോളച്ചിറ സംരക്ഷണ മുദ്രവാക്യമുയർത്തി ജനകീയ കൂട്ടായ്മ



ജൈവ വൈവിധ്യ കലവറയായി പോളച്ചിറ

ഉളനാട് സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഏറ്റവും വലിയ 
ശുദ്ധ ജല തടാകമായ ഉളനാട് പോളച്ചിറയിൽ വിവിധ സീസണുകളിലായി എത്തുന്ന പലതരം ദേശാടന നീർ പക്ഷികൾ ഉൾപ്പെടെയുള്ള ജൈവ സമ്പദ് വ്യവസ്ഥയെ കുറിച്ച് പഠിക്കുന്നതിനായി WWF ന്റെ പ്രവർത്തകർ പോളച്ചിറ സന്ദർശിച്ചു... ഏകദേശം 50 ഓളം വരുന്ന വൈവിധ്യമാർന്ന പക്ഷികൾ ഉണ്ടെന്ന് കണ്ടെത്തി...